പുതിയ സവിശേഷതകള്‍ നല്‍കാതെ ഉപയോക്തക്കളെ ആകര്‍ഷിക്കാന്‍ ടെക് ഭീമിന്മാര്‍ക്ക് സാധിക്കില്ല എന്ന അവസ്ഥായാണിപ്പോള്‍. കുറച്ചു കാലമായി നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്ന ഒരു മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്ട്സ്ആപ്പ്. സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ വാട്ട്സ്ആപ്പ് മാറ്റം കൊണ്ടുവരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
വാബീറ്റഇന്‍ഫൊയുടെ റിപ്പോര്‍ട്ട് പ്രകാരം വാട്ട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനിലായിരിക്കും പുതിയ സവിശേഷതകള്‍ ആദ്യം അവതരിപ്പിക്കുക. സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ ഇനിമുതല്‍ ചിത്രങ്ങളും വീഡിയോയും മാത്രമല്ല ഓഡിയോയും നല്‍കാന്‍ സാധിച്ചേക്കും. വോയിസ് സ്റ്റാറ്റസ് എന്ന പേരിലാണ് വാട്ട്സ്ആപ്പ് ഇത് അവതരിപ്പിക്കുന്നത്.
സ്ക്രീന്‍ഷോട്ടില്‍ കാണുന്നത് പോലെ ഇതിനായി പുതിയ ഐക്കണുമുണ്ടാകും. നിങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഇത് കേള്‍ക്കാന്‍ സാധിക്കുക. പ്രൈവസി സെറ്റിങ്സില്‍ ഇതിനുള്ള ഓപ്ഷനുണ്ടായിരിക്കും. ചിത്രങ്ങളും വീഡിയോകളും പോലെ വോയിസും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡായിരിക്കും.
വാട്ട്സ്ആപ്പ് ഈ സവിശേഷത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. എന്നു മുതല്‍ സവിശേഷത ലഭ്യമാകുമെന്നും ഔദ്യോഗിക വിവരമില്ല. വാട്സ്ആപ്പ് മെസ്സേജുകൾക്ക് നൽകാവുന്ന ഇമോജി റിയാക്ഷൻ അടുത്തിടെ വാട്ട്സ്ആപ്പ് വിപുലീകരിച്ചിരുന്നു. നിലവിൽ ആറ് ഇമോജികൾ മാത്രം ഉപയോഗിക്കാൻ കഴിയുന്നിടത് ഇനി മുതൽ മുഴുവൻ ഇമോജികളും ഉപയോഗിക്കാനാവും.


0 Comments