ഇന്ത്യയെ 2ജിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 999 രൂപ വിലയിൽ ജിയോഭാരത് ഫോണുകൾ പ്രഖ്യാപിച്ച് റിലയൻസ്. കാർബണുമായി ചേർന്ന് പുറത്തിറക്കുന്ന രണ്ട് ജിയോ ഭാരത് ഫോൺ മോഡലുകളിലൊന്ന് കമ്പനി ലോഞ്ച് ചെയ്തു. ആദ്യത്തെ ഒരു ദശലക്ഷം ജിയോഭാരത് ഫോണുകളുടെ ബീറ്റ ട്രയൽ ജൂലൈ 7 ന് ആരംഭിക്കും.രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകളിൽ ജൂ​ലൈ 7 മുതൽ ജിയോഭാരത് ഫോൺ ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 4ജി ആണ് എന്നതാണ് റിലയൻസ് ജിയോ പുറത്തിറക്കുന്ന ഈ ഫീച്ചർ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഇന്ത്യയെ ഡിജിറ്റൽ ശാക്തീകരണത്തിലേക്ക് നയിക്കാനുള്ള നീക്കങ്ങൾക്ക് കരുത്തുപകരുന്നതാണ് ജിയോയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.