മലയാളികൾ പ്രതീക്ഷയുടെ കാത്തിരിക്കുന്ന സിബിഐ 5 ദ് ബ്രെയിന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം മേയ് ഒന്നിന് തിയേറ്ററുകളിൽ എത്തും. പെരുന്നാള്‍ റിലീസ് ആയി എത്തുന്ന ചിത്രത്തിന്‍റെ റിലീസ് ഞായറാഴ്ചയാണ് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമാണ് അണിയറക്കാര്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. 

                                                 


കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രത്തിൽ മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍ , ജയകൃഷ്‍ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, പ്രസാദ്  കണ്ണന്‍, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്‍ണന്‍, അന്ന രേഷ്‍മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നതു