റിലീസ് ചെയ്തു നാലു ദിവസം പിന്നിടുമ്പോൾ 550 കോടി കടന്നു പുതിയ റെക്കോഡുകൾ കുറിക്കുകയാണ് കെജി എഫ് 2 റിലീസ് ദിവസം ഇന്ത്യയിൽനിന്ന് 134.5 കോടി രൂപയാണ് നേടിയത് . കേരളത്തിൽ നിന്നുമാത്രം 7 കോടി സ്വന്തമാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യഷ് നായകനായി എത്തിയ കെ ജി എഫ് 2 100 കോടി രൂപ മുതൽ മുടക്കിയാണ് നിർമ്മിച്ചത്. ശ്രീനിഥി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ഠണ്ടൻ, പ്രകാശ് രാജ്, ആനന്ദ് നാഗ്, മാളവിക അവിനാശ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ
80 കോടി ബഡ്ജറ്റിൽ പുറത്തിറങ്ങിയ കെ ജി എഫ് ആദ്യ ചാപ്ടർ 250 കോടി നേടി ഏറ്റവുമധികം കളക്ഷൻ നേടിയ കന്നട ചിത്രം എന്ന നേട്ടം കൊയ്തിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് കേരളത്തിൽ കെജി എഫ് 2 വിതരണം ചെയ്യുന്നത്

0 Comments