പുതിയ രീതി നിലവിൽ വരുന്നതോടെ ഇപ്പോൾ നിലവിലുള്ള ടോൾ ബൂത്തുകൾ ഇല്ലാതെയാകും. ഫാസ് ടാഗ് സംവിധാനത്തിനും അവസാനമാകും. നിലവിൽ 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണം തുടങ്ങി



ഹൈലൈറ്റ്:


  • ടോൾ ഇനി ജിപിഎസ് സംവിധാനം വഴി
  • ടോൾ ബൂത്തുകൾ ഇല്ലാതെയാകും
  • പരീക്ഷണം 1.37 ലക്ഷം വാഹനങ്ങളിൽ തുടങ്ങി

ന്യൂഡൽഹി: രാജ്യത്തെ ടോള്‍ പിരിവ് രീതി പരിഷ്ക്കരിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവിൽ ടോൾ പിരിക്കാൾ ഉപയോഗിക്കുന്ന ഫാസ്ടാഗ് സംവിധാനം ഒഴിവാക്കി, സഞ്ചരിക്കുന്ന ദൂരത്തിന് പണം ഈടാക്കുന്ന സംവിധാനം ഏര്‍പെടുത്താനാണ് തീരുമാനം. ജിപിഎസ് സംവിധാനം വഴിയാകും പുതിയ ടോള്‍ പിരിവ്.
                                         



പുതിയ രീതി നിലവിൽ വരുന്നതോടെ ഇപ്പോൾ നിലവിലുള്ള ടോൾ ബൂത്തുകൾ ഇല്ലാതെയാകും. നിലവിൽ ടോൾ ബൂത്തുകളിൽ നിന്ന് ഒരു നിശ്ചിത തുക ഈടാക്കുന്നതിന് പകരം ടോൾ ചുമത്തിയിട്ടുള്ള പാതയിലൂടെ എത്രദൂരം സഞ്ചരിക്കുന്നു എന്നത് കണക്കിലെടുത്താകും ഇനി തുക കണക്കാക്കുക. ടോള്‍ തുക ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈടാക്കാനാണ് സർക്കാർ തീരുമാനം.