പുതിയ ഐഫോൺ 15 സീരീസ് ഫോണുകൾക്ക് മറ്റൊരു ​ഗുരുതര പ്രശ്നം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഫോണിന്റെ സ്ക്രീൻ ഇടയ്ക്കിടെ മങ്ങുന്നു എന്നതാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന പ്രശ്നം. വളരെ പ്രതീക്ഷയോടെ മാർക്കറ്റിൽ എത്തിയ ഫോണുകൾ ആയിരുന്നു ആപ്പിൾ 15 സീരീസ് ഫോണുകൾ. എന്നാൽ നിരവധി പ്രശ്നങ്ങളാണ് ഇപ്പോൾ ഫോണിന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്


നെരത്തെ ഫോണിന്റെ ടൈറ്റാനിയം ഫ്രയിമിന്റെ നിറം മങ്ങുന്നു, ഫോൺ വലിയ തോതിൽ ചൂടാകുന്നു എന്ന തരത്തിലുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല ചില ഫോണുകൾ അപ്രതീക്ഷിതമായി ഷട്ട് ഡൗൺ ആകുന്നു എന്നും ചില പരാതികൾ ഉയർന്നിരുന്നു. എന്നാൽ ഇവ ബ​ഗിന്റെ പ്രശ്നം ആണെന്നും പുതിയ സോഫ്റ്റുവെയർ അപ്ഡേഷനിൽ ശരിയാകുമെന്നും ആയിരുന്നു ആപ്പിളിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ പ്രശ്നവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.