Thiruvananthapuram: ദേവസ്വം ബോര്‍ഡില്‍ നിരവധി അവസരങ്ങൾ. ക്ലർക്ക്,പ്യൂൺ, ക്ലർക്ക് കം കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റന്റ്,വാച്ചർ ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബര്‍ 29 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദമായി അറിയാം




ഓവർസിയർ ഗ്രേഡ് III ( സിവിൽ ) (തിരുവിതാംകൂർ ദേവസ്വം ബോർഡ്).

യോഗ്യത : (1) സിവിൽ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത‌/ഐടിഐ(സിവിൽ)സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.


പ്രായപരിധി:18 നും 36 നും മദ്ധ്യേ


ശമ്പളം 26500-60700


പബ്ലിക് റിലേഷൻ ഓഫീസർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്)

യോഗ്യത - ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം (2) പബ്ലിക് റിലേഷൻസ് /ജേണലിസത്തിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.


പ്രായപരിധി:18 നും 36 നും മദ്ധ്യേ


ശമ്പളം :55200 - 115300


ഫിസിഷ്യൻ (ഗുരുവായൂർ ദേവസ്വം ബോർഡ്)

യോഗ്യത: എംബിബിഎസ്, ജനറൽ മെഡിസിനിൽ എംഡി അല്ലെങഅകിൽ തത്തുല്യ യോഗ്യത, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ.


പ്രായപരിധി : 25 നും - 40 നും മദ്ധ്യേ

ശമ്പളം:68700 - 110400 (PR)


ക്ലാർക്ക് (നേരിട്ടുള്ള നിയമനം) (മലബാർ ദേവസ്വം ബോർഡ്)

യോഗ്യത: പ്ലസ്ടു പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത,ഡിസിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത


പ്രായപരിധി: 18 നും 35 നും മധ്യേ

ശമ്പളം:26500 -60700


പ്യൂൺ (കൂടൽമാണിക്യം ദേവസ്വം)

യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, സൈക്കിൾ സവാരി അറിഞ്ഞിരിക്കണം

പ്രായപരിധി 18 നും 40 നും മധ്യേ.

ശമ്പളം 16500-35700


സെക്യൂരിറ്റി ഗാർഡ് (കൂടൽമാണിത്യം ദേവസ്വം)

യോഗ്യത: എസ്എസ്എൽസി പാസായിരിക്കണം, സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. വിമുക്ത ഭടൻമാർ മാത്രം അപേക്ഷിച്ചാൽ മതി.

പ്രായപരിധി 18 നും 40 നും മധ്യേ.

ശമ്പളം: 17500-39500


ക്ലർക്ക് കം കാഷ്യർ (കേരശ ദേവസ്വം ബോർഡ്)

യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45 ശഷതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ആർട്സ് വിഷയങ്ങൾ).

ശമ്പളം: 35600-75400

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്

(കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്)

പ്രായപരിധി 18 നും 36 നും മദ്ധ്യേ

ശമ്പളം: 27900-63700


ഓഫീസ് അസിസ്റ്റന്റ് (കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്)

യോഗ്യത-എസ് എസ് എൽ സി വിജയം അല്ലെങ്കിൽ തത്തുല്യം

ശമ്പളം: 23000-50200


പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം തളി,പാർട്ട് ടൈം കഴകം കം വാച്ചർ,നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ, പാർട്ട് ടൈം പുരോഹിതർ,തകിൽ ട്യൂട്ടർ, നാദസ്വരം ട്യൂട്ടർ,പഞ്ചവാദ്യം ട്യൂട്ടർ, എന്നീ തസ്കികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.


വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ ഫീസ്, നേരിട്ടുള്ള നിയമനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ,പ്രവൃത്തി പരിചയം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ  പരിശോധിക്കാം